Friday, February 27, 2015

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍

കണ്ണൂരില്‍ ഒരു സംഘടനാപരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോള്‍ കേന്ദ്രഭരണ  പ്രദേശമായ മാഹിയില്‍ ( മയ്യഴി ) കുറച്ചുനേരം കറങ്ങി.... മദ്യത്തിന്റേയും മദ്യശാലകളുടേയും കാര്യത്തില്‍ മാഹിയില്‍ ഉള്ള ഉദാരത കാണുമ്പോള്‍  ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള നിയമങ്ങള്‍ തമ്മിലുള്ള വൈരുധ്യം നമുക്ക് നേരിട്ടനുഭവിച്ചറിയാം....











Saturday, February 21, 2015

വൃത്തിയുള്ള ബസ് സ്റ്റാന്റ്

കേരളത്തിന് മാതൃകയായി മുന്നോട്ടുവയ്ക്കാവുന്ന  ഒരു ബസ് സ്റ്റാന്റാണ് വൈറ്റില ഹബ്ബ്  .ഏറ്റവും വൃത്തിയായി പരിപാലിയ്ക്കുന്ന ഇവിടെ കര്‍മ്മനിരതരായ നിരവധി ശുചീകരണ തൊഴിലാളികളുണ്ട്...





Wednesday, January 21, 2015

ബൊണ്‍സായ് - നാടകം


പ്രശസ്ത തമിഴ് ദളിത് എഴുത്തുകാരനായ ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍ എന്ന നോവലിനെ ആസ്പദമാക്കി ആറങ്ങോട്ടുകര പാഠശാല അവതരിപ്പിയ്ക്കുന്ന നാടകമാണ് ബൊണ്‍സായ്.പട്ടികജാതിയില്‍ ഉള്‍പ്പെട്ട നായാടി സമുദായത്തില്‍ നിന്നും പഠിച്ചുയര്‍ന്ന് ഐ..എസ് - ല്‍ എത്തിപ്പെടുന്നയാള്‍ക്ക് അനുഭവപ്പെടുന്ന ജാതീയതയാണ് നാടകത്തിന്റെ പ്രമേയം... പരിഷ് കൃത സമൂഹം എന്ന പുറം നാട്യത്തിനുള്ളില്‍ ഉയര്‍ന്ന ജാതിക്കാര്‍ ഒളിപ്പിച്ചുവച്ചിരിയ്ക്കുന്ന ജാതീയത നമ്മുടെ സമൂഹത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേഖലയിലും ഇപ്പോഴും ആഴത്തില്‍ത്തന്നെയുണ്ടെന്ന സത്യം നാടകം വിളിച്ചുപറയുന്നു....
നാടകരചന – ദിനേശന്‍,സംവിധാനം- അരുണ്‍ലാല്‍,രംഗത്ത് - നാരായണന്‍ ആറങ്ങോട്ടുകര,സാരഥി കൊളത്തൂര്‍,മിനി,മണികണ്ഠന്‍,സുഭാഷ്,ശ്രീജ ആറങ്ങോട്ടുകര
contact no-
നാരായണന്‍ ആറങ്ങോട്ടുകര 944 613 69 00 -








Tuesday, January 13, 2015

തൊഴില്‍ കേന്ദ്രത്തിലേയ്ക്ക്

തൊഴില്‍ കേന്ദ്രത്തിലേയ്ക്ക് -
നമ്പൂതിരി സമുദായത്തിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരേ 1947 - ല്‍ സ്ത്രീകള്‍ എഴുതി സംവിധാനം ചെയ്ത് സ്ത്രീകള്‍ മാത്രം അഭിനയിച്ച കേരളത്തിലെ ആദ്യ സ്ത്രീ നാടകം... അവതരണം - നാടക സൌഹൃദം തൃശ്ശൂര്‍ ,സംവിധാനം - ഗീതാ ജോസഫ്, നാടക പുനര്‍രചന - എം .ജി . ശശി