Monday, March 24, 2014

സുദേവന് ആദരം



ക്രൈം നമ്പര്‍ 89 എന്ന സിനിമയിലൂടെ അരവിന്ദന്‍ പുരസ്കാരം ,ജോണ്‍ എബ്രഹാം പുരസ്കാരം നെറ്റ്പാക്ക് പുരസ്കാരം എന്നിവ നേടിയ പെരിങ്ങോട്ടുകാരന്‍ സുദേവന് നാട്ടില്‍ നല്‍കിയ സ്വീകരണത്തിന്റേയും സിനിമയുടെ പ്രദര്‍ശനത്തിന്റേയും ദൃശ്യങ്ങള്‍... സാന്നിദ്ധ്യം - എം ജി ശശി , ജി പി രാമചന്ദ്രന്‍ , ജോണ്‍പോള്‍ , പ്രിയനന്ദന്‍ , വിടി ബല്‍റാം















ശിവശങ്കരന്‍ മാഷ് ഫേസ് ബുക്കില്‍ എഴുതിയത് -- സുദേവന്‍ പെരിങ്ങോടിനു ഗ്രാമം നല്‍കിയ ഹൃദ്യമായ അനുമോദനച്ചടങ്ങില്‍ രണ്ട് കാര്യങ്ങള്‍ എനിക്കേറെ ഇഷ്ടപ്പെട്ടു.പ്രശസ്ത തിരക്കഥാകൃത്തായ ജോണ്‍ പോളിന്റെ അമ്രുതവര്‍ഷിണിയായ പ്രഭാഷണം.രണ്ട്.ജി.പി.രാമചന്ദ്രന്‍ പ്രശസ്തമായ ദൃശ്യത്തെയും സി.ആര്‍.89 നേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള സൂക്ഷ്മമായ വിലയിരുത്തല്‍.ഒഴുക്കിനനുസരിച്ച് നീന്തുവാന്‍ ഏത് ചത്ത മീനിനും കഴിയും.പക്ഷെ ഒഴുക്കിനെതിരെ നീന്തുന്ന മീനാണു സുദേവന്‍ എന്ന ജോണ്‍ പോളിന്റെ നിരീക്ഷണം തന്നെ എത്ര കണിശമാണ്.ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ദൃശ്യം കേരളീയരുടെ ദൃശ്യ സംസ്കാരത്തില്‍ സൃഷ്ടിച്ച ബ്ലോക്കിനെയും ആ ബ്ലോക്കിനെ ഭേദിക്കുന്ന സി.ആര്‍.89 നേയും അസ്സലായി വിലയിരുത്തി.ജി.പി.ദൃരുശ്യത്തില്‍ പരാജയപ്പെട്ട പൗരുഷത്തിന്റെ പ്രതീകമായ ഗൃഹനാഥന്‍...സി.ആര്‍.89ലെ തൊഴിലാളിയായ മെക്കാനിക്ക് ഒരു പ്രലോഭനത്തിനും വഴങ്ങാതെ തല ഉയര്‍ത്തിത്തന്നെ നില്‍ക്കുന്നു.തന്നാലാവും വിധം ടയറിന്റെ കാറ്റഴിച്ച് വിടാനെങ്കിലും അയാള്‍ക്ക് കഴിയുന്നുണ്ട്.ഇതാണു പ്രതിരോധം.ആ ജീപ്പ് നിറയെ തീവ്രവാദികളുടെ വടിവാളുകളാകാം..അരൂപിയോ ബഹുരൂപിയൊ ആയ സാമ്രാജ്യാധിപത്ത്യത്തിന്റെ ആയുധശാലകളാകാം.പക്ഷെ,നമ്മുടെ നാടുപോലുള്ള മൂന്നാം ലോകരാജ്യങ്ങളിലെ സിവില്‍ സമൂഹം ദൃശ്യങ്ങളിലെ(ഏത് കച്ചവട സിനിമയിലേതുമാകാം) നായകരെപ്പോലെ മാളത്തില്‍ ഒളിക്കുകയല്ല വേണ്ടതെന്നാണു ഈ സിനിമയില്‍ ഞാന്‍ വായിച്ചെടുക്കുന്ന സന്ദേശം.രാഘവ വാരിയര്‍ പറഞ്ഞ പോലെ സബാഷ്..സുദേവന്‍ സബാഷ്....

Saturday, March 8, 2014

ചോറ് തരുന്ന ശിവരാമേട്ടന്‍

 
കൂറ്റനാടിനടുത്ത മൂളിപ്പറമ്പ് സ്വദേശിയായ ശിവരാമേട്ടന്‍ മൊബൈല്‍ ഹോട്ടലാവുകയാണ്.... ചാലിശ്ശേരി മുതല്‍ കൂറ്റനാട് വരെയുള്ള തൊഴില്‍ ശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കുള്ള ഉച്ചയൂണ് തൊട്ടുമുന്നിലെത്താന്‍ 9562039242 എന്ന മൊബൈല്‍ നമ്പറിലേയ്ക്കൊരു കോള്‍ ചെന്നാല്‍ മതി...തന്റെ വീട്ടില്‍ തയ്യാറാക്കുന്ന ഊണ് 30 രൂപയ്ക്ക് പാഴ് സലായി വിശക്കുന്ന ആളുടെ മുന്നിലെത്തിയ്ക്കാന്‍ ശിവരാമേട്ടനും തന്റെ മോപ്പഡും റെഡി... രാവിലെയും വൈകുന്നേരവും ചായയും പലഹാരവുമായി കസ്റ്റമേഴ്സിന്റെ മുന്നിലെത്തുന്ന ശിവരാമേട്ടന്‍ , ഉച്ചയൂണുകൂടി കസ്റ്റമേഴ്സിന് എത്തിയ്ക്കുന്നതിലൂടെ അദ്ധ്വാനശീലത്തിന്റെ മികച്ചൊരു മാതൃക കൂടി നമുക്ക് കാട്ടിത്തരുന്നു...














Wednesday, March 5, 2014

ജനകീയ കൂട്ടായ്മയുടെ അനുമോദന സദസ്സ്

കേരള സര്‍ക്കാരിന്റെ വിവിധ അവാര്‍ഡുകള്‍ നേടിയ ജനകീയ കൂട്ടായ്മ അംഗങ്ങള്‍ക്കുള്ള സ്വീകരണ പരിപാടി... പത്രവാര്‍ത്തയും ചിത്രങ്ങളും...