Tuesday, May 20, 2014

ചെങ്കദളി

ഞങ്ങള്‍ നട്ടുവളര്‍ത്തിയ ചെങ്കദളി ( കോമംഗലം , കൂറ്റനാട് )
 
ചെങ്കദളി വിശേഷങ്ങള്‍...

പൂര്‍ണ്ണമായി ജൈവകൃഷിയില്‍ വളര്‍ത്തിയെടുത്ത ചെങ്കദളി കുലച്ച് മൂത്തപ്പോള്‍ പലവിധ ചര്‍ച്ചകള്‍... വില്‍ക്കണോ അതോ വീട്ടില്‍ ഉപയോഗിയ്ക്കണോ.... വിറ്റാല്‍ എന്താണുണ്ടാവുക... കച്ചവടക്കാരന്റെ ചൂഷണത്തിന് നമ്മള്‍ തലവെച്ചുകൊടുക്കുകയാവും... ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ഒരു തീരുമാനത്തിലെത്തി...കുല മുറിച്ചെടുത്ത് വീതംവെച്ച് ഉപയോഗിയ്ക്കുക... അങ്ങിനെ കൃഷിയില്‍ പങ്കുചേര്‍ന്ന ആറ് വീടുകളിലേയ്ക്കായി ചെങ്കദളിയുടെ എഴുപത് കായകള്‍ വീതം വെച്ചു...
ചെങ്കദളിയുടെ വീതംവയ്പ്പ് വിശേഷങ്ങള്‍...ചിത്രങ്ങളിലൂടെ









1 comment:

  1. തെക്കൻ ജില്ലക്കാരുടെ ഇഷ്ട പഴമാണിത്. അവർ 'കപ്പപഴം' എന്നാണു പറയുക.

    പൂവൻ പഴത്തിന്റെ ആകൃതിയോടു സാമ്യമുള്ളതുകൊണ്ട് ഇതിനെ ചെംപൂവൻ' എന്നു പറയുന്നവരും ഉണ്ട്. 'ചെംകദളി' എന്ന പേരിൽ മറ്റൊരിനം വാഴപ്പഴം കണ്ടിട്ടുണ്ട്. അതിനും ഇതേ പോലെ ചുവപ്പു നിറമാണെങ്കിലും പഴത്തിനു ഇത്ര മുഴുപ്പുണ്ടാകില്ല.

    ReplyDelete