Wednesday, January 21, 2015

ബൊണ്‍സായ് - നാടകം


പ്രശസ്ത തമിഴ് ദളിത് എഴുത്തുകാരനായ ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍ എന്ന നോവലിനെ ആസ്പദമാക്കി ആറങ്ങോട്ടുകര പാഠശാല അവതരിപ്പിയ്ക്കുന്ന നാടകമാണ് ബൊണ്‍സായ്.പട്ടികജാതിയില്‍ ഉള്‍പ്പെട്ട നായാടി സമുദായത്തില്‍ നിന്നും പഠിച്ചുയര്‍ന്ന് ഐ..എസ് - ല്‍ എത്തിപ്പെടുന്നയാള്‍ക്ക് അനുഭവപ്പെടുന്ന ജാതീയതയാണ് നാടകത്തിന്റെ പ്രമേയം... പരിഷ് കൃത സമൂഹം എന്ന പുറം നാട്യത്തിനുള്ളില്‍ ഉയര്‍ന്ന ജാതിക്കാര്‍ ഒളിപ്പിച്ചുവച്ചിരിയ്ക്കുന്ന ജാതീയത നമ്മുടെ സമൂഹത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേഖലയിലും ഇപ്പോഴും ആഴത്തില്‍ത്തന്നെയുണ്ടെന്ന സത്യം നാടകം വിളിച്ചുപറയുന്നു....
നാടകരചന – ദിനേശന്‍,സംവിധാനം- അരുണ്‍ലാല്‍,രംഗത്ത് - നാരായണന്‍ ആറങ്ങോട്ടുകര,സാരഥി കൊളത്തൂര്‍,മിനി,മണികണ്ഠന്‍,സുഭാഷ്,ശ്രീജ ആറങ്ങോട്ടുകര
contact no-
നാരായണന്‍ ആറങ്ങോട്ടുകര 944 613 69 00 -








Tuesday, January 13, 2015

തൊഴില്‍ കേന്ദ്രത്തിലേയ്ക്ക്

തൊഴില്‍ കേന്ദ്രത്തിലേയ്ക്ക് -
നമ്പൂതിരി സമുദായത്തിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരേ 1947 - ല്‍ സ്ത്രീകള്‍ എഴുതി സംവിധാനം ചെയ്ത് സ്ത്രീകള്‍ മാത്രം അഭിനയിച്ച കേരളത്തിലെ ആദ്യ സ്ത്രീ നാടകം... അവതരണം - നാടക സൌഹൃദം തൃശ്ശൂര്‍ ,സംവിധാനം - ഗീതാ ജോസഫ്, നാടക പുനര്‍രചന - എം .ജി . ശശി