Tuesday, May 13, 2014

കുഞ്ഞന്റെ തോട്ടില്‍കുളി

വേനലില്‍ രണ്ടുമഴ പെയ്തതേയുള്ളൂ... തോട്ടില്‍ ഇത്തിരി വെള്ളം കണ്ടപ്പോള്‍ കുഞ്ഞന് തോട്ടില്‍ കുളിച്ചേ മതിയാവൂ...എന്നാപ്പിന്നെ ലവന്‍ , ലവന്റെ ഇഷ്ടം മാതിരി ചെയ്യട്ടെ എന്നുവെച്ചു.. ലവനെ ലവന്റെ വഴിയ്ക്ക് വിട്ടു...









Friday, May 2, 2014

നെല്ല് വിതയ്ക്കുന്ന കുട്ടപ്പേട്ടന്‍

കൂറ്റനാട് കോമംഗലത്തുള്ള നെല്‍വയലില്‍ നെല്ല് വിതയ്ക്കുന്ന കര്‍ഷകനായ കുട്ടപ്പേട്ടന്‍...








Thursday, April 24, 2014

ആടുണ്ണികളും ഞാനും

എന്റെ ആട് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള കുറച്ച് സ്നേഹനിമിഷങ്ങള്‍...













Tuesday, April 8, 2014

തോക്കേന്തിയ പോലീസ്

2014 ലോകസഭാ ഇലക്ഷന്‍ , ക്രമസമാധാന പാലനത്തിനായി സായുധപോലീസിനെ അണിനിരത്തിയിരിയ്ക്കുന്നു.... ഒറ്റപ്പാലത്തുനിന്നുള്ള കാഴ്ച...


Monday, March 24, 2014

സുദേവന് ആദരം



ക്രൈം നമ്പര്‍ 89 എന്ന സിനിമയിലൂടെ അരവിന്ദന്‍ പുരസ്കാരം ,ജോണ്‍ എബ്രഹാം പുരസ്കാരം നെറ്റ്പാക്ക് പുരസ്കാരം എന്നിവ നേടിയ പെരിങ്ങോട്ടുകാരന്‍ സുദേവന് നാട്ടില്‍ നല്‍കിയ സ്വീകരണത്തിന്റേയും സിനിമയുടെ പ്രദര്‍ശനത്തിന്റേയും ദൃശ്യങ്ങള്‍... സാന്നിദ്ധ്യം - എം ജി ശശി , ജി പി രാമചന്ദ്രന്‍ , ജോണ്‍പോള്‍ , പ്രിയനന്ദന്‍ , വിടി ബല്‍റാം















ശിവശങ്കരന്‍ മാഷ് ഫേസ് ബുക്കില്‍ എഴുതിയത് -- സുദേവന്‍ പെരിങ്ങോടിനു ഗ്രാമം നല്‍കിയ ഹൃദ്യമായ അനുമോദനച്ചടങ്ങില്‍ രണ്ട് കാര്യങ്ങള്‍ എനിക്കേറെ ഇഷ്ടപ്പെട്ടു.പ്രശസ്ത തിരക്കഥാകൃത്തായ ജോണ്‍ പോളിന്റെ അമ്രുതവര്‍ഷിണിയായ പ്രഭാഷണം.രണ്ട്.ജി.പി.രാമചന്ദ്രന്‍ പ്രശസ്തമായ ദൃശ്യത്തെയും സി.ആര്‍.89 നേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള സൂക്ഷ്മമായ വിലയിരുത്തല്‍.ഒഴുക്കിനനുസരിച്ച് നീന്തുവാന്‍ ഏത് ചത്ത മീനിനും കഴിയും.പക്ഷെ ഒഴുക്കിനെതിരെ നീന്തുന്ന മീനാണു സുദേവന്‍ എന്ന ജോണ്‍ പോളിന്റെ നിരീക്ഷണം തന്നെ എത്ര കണിശമാണ്.ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ദൃശ്യം കേരളീയരുടെ ദൃശ്യ സംസ്കാരത്തില്‍ സൃഷ്ടിച്ച ബ്ലോക്കിനെയും ആ ബ്ലോക്കിനെ ഭേദിക്കുന്ന സി.ആര്‍.89 നേയും അസ്സലായി വിലയിരുത്തി.ജി.പി.ദൃരുശ്യത്തില്‍ പരാജയപ്പെട്ട പൗരുഷത്തിന്റെ പ്രതീകമായ ഗൃഹനാഥന്‍...സി.ആര്‍.89ലെ തൊഴിലാളിയായ മെക്കാനിക്ക് ഒരു പ്രലോഭനത്തിനും വഴങ്ങാതെ തല ഉയര്‍ത്തിത്തന്നെ നില്‍ക്കുന്നു.തന്നാലാവും വിധം ടയറിന്റെ കാറ്റഴിച്ച് വിടാനെങ്കിലും അയാള്‍ക്ക് കഴിയുന്നുണ്ട്.ഇതാണു പ്രതിരോധം.ആ ജീപ്പ് നിറയെ തീവ്രവാദികളുടെ വടിവാളുകളാകാം..അരൂപിയോ ബഹുരൂപിയൊ ആയ സാമ്രാജ്യാധിപത്ത്യത്തിന്റെ ആയുധശാലകളാകാം.പക്ഷെ,നമ്മുടെ നാടുപോലുള്ള മൂന്നാം ലോകരാജ്യങ്ങളിലെ സിവില്‍ സമൂഹം ദൃശ്യങ്ങളിലെ(ഏത് കച്ചവട സിനിമയിലേതുമാകാം) നായകരെപ്പോലെ മാളത്തില്‍ ഒളിക്കുകയല്ല വേണ്ടതെന്നാണു ഈ സിനിമയില്‍ ഞാന്‍ വായിച്ചെടുക്കുന്ന സന്ദേശം.രാഘവ വാരിയര്‍ പറഞ്ഞ പോലെ സബാഷ്..സുദേവന്‍ സബാഷ്....