Tuesday, May 27, 2014

ആദിത്യന്‍ പകര്‍ത്തിയ മയില്‍ ഫോട്ടോ...



ഒരു ദിവസം രാവിലെ ‌‌ആദിത്യന്‍ വലിയ വായില്‍ വിളിച്ചുപറഞ്ഞു വരുന്നു... മയില്‍ .. മയില്‍... , മയില്‍ പീലിവിടര്‍ത്തി നില്‍ക്കുന്നു … വേഗം ക്യാമറ എടുക്ക് …. ഞാന്‍ പറഞ്ഞു ക്യാമറയില്‍ ബാറ്ററി ചാര്‍ജ്ജ് കുറവാണ്.. ഫോട്ടോ എടുക്കാന്‍ പറ്റില്ല , പക്ഷേ ആദിത്യന്‍ ക്യാമറ നിര്‍ബന്ധപൂര്‍വ്വം കൈക്കലാക്കി കടന്നു... കുറച്ച് കഴിഞ്ഞ് ഞാന്‍ പുറത്തുപോയി നോക്കുമ്പോള്‍ ലവന്‍ കാട്ടില്‍ ഒരു മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുന്നു ..ദൂരെ വന്‍മരത്തിനുമുകളില്‍ ഒരു മയില്‍ പീലി വിടര്‍ത്തി നില്‍ക്കുന്നു...ഞാന്‍ അവന്റെ കയ്യില്‍ നിന്നും ക്യാമറ വാങ്ങി പരിശോധിച്ചു.. അപ്പോഴതാ നല്ല ഫോട്ടോ പതിഞ്ഞിരിയ്ക്കുന്നു... ഞാന്‍ ക്യാമറ മയിലിന് നേരേ ഫോക്കസ് ചെയ്തപ്പോഴേയ്ക്കും മയില്‍ തിരിഞ്ഞുനില്‍ക്കുകയും പറന്നലുകയും ചെയ്തു... ഞാന്‍ മനസ്സില്‍ പറഞ്ഞു... ആദിത്യാ നിന്റെ കഴിവിനെ ഞാന്‍ ശരിയ്ക്കും അണ്ടര്‍എസ്റ്റിമേറ്റ് ചെയ്തു... സോറി...
( by shino jacob koottanad )

Tuesday, May 20, 2014

ചെങ്കദളി

ഞങ്ങള്‍ നട്ടുവളര്‍ത്തിയ ചെങ്കദളി ( കോമംഗലം , കൂറ്റനാട് )
 
ചെങ്കദളി വിശേഷങ്ങള്‍...

പൂര്‍ണ്ണമായി ജൈവകൃഷിയില്‍ വളര്‍ത്തിയെടുത്ത ചെങ്കദളി കുലച്ച് മൂത്തപ്പോള്‍ പലവിധ ചര്‍ച്ചകള്‍... വില്‍ക്കണോ അതോ വീട്ടില്‍ ഉപയോഗിയ്ക്കണോ.... വിറ്റാല്‍ എന്താണുണ്ടാവുക... കച്ചവടക്കാരന്റെ ചൂഷണത്തിന് നമ്മള്‍ തലവെച്ചുകൊടുക്കുകയാവും... ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ഒരു തീരുമാനത്തിലെത്തി...കുല മുറിച്ചെടുത്ത് വീതംവെച്ച് ഉപയോഗിയ്ക്കുക... അങ്ങിനെ കൃഷിയില്‍ പങ്കുചേര്‍ന്ന ആറ് വീടുകളിലേയ്ക്കായി ചെങ്കദളിയുടെ എഴുപത് കായകള്‍ വീതം വെച്ചു...
ചെങ്കദളിയുടെ വീതംവയ്പ്പ് വിശേഷങ്ങള്‍...ചിത്രങ്ങളിലൂടെ









Monday, May 19, 2014

കുഞ്ഞനും നാടന്‍ പശുവും

നാടന്‍ പശുവിന്റെ വംശ സംരക്ഷണത്തിന്റെ ഭാഗമായി വളര്‍ത്തുന്ന പശുക്കളെ പരിപാലിയ്ക്കുന്ന കുഞ്ഞന്‍....കൂറ്റനാട് കോമംഗലത്തുനിന്നും... നാടന്‍ പശു വര്‍ഗ്ഗങ്ങളെക്കുറിച്ച് കൂടുതല്‍ വായിയ്ക്കുന്നതിന് ....click the link

ഭാരതീയപശുവര്‍ഗ്ഗങ്ങള്‍   












Thursday, May 15, 2014

ഞാവല്‍പ്പഴം തിന്നുന്ന കുട്ടികള്‍



ഞായറാഴ്ച്ച ഡാന്‍സ് ക്ലാസ്സിന് ചെന്നപ്പോള്‍ ക്ലാസ്സ് മുറിയ്ക്കുമുന്നില്‍ റോഡരികില്‍ നട്ടുവളര്‍ത്തി വലുതാക്കിയ ഞാവല്‍ മരത്തില്‍ പഴങ്ങള്‍ കുട്ടികളെ കാത്തിരിയ്ക്കുന്നു... എങ്ങിനെ ഞാവല്‍പ്പഴം പറിച്ചെടുക്കുമെന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ അതാ അളിയന്‍ ചേട്ടന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു...അഥീനയും ആദിത്യനും ഞാവല്‍പ്പഴം കഴിച്ച് സന്തോഷവാന്‍മാരായി...